ദക്ഷിണ കൊറിയന്‍ ചിത്രം, ‘ടണൽ’ (Tunnel – 2016) – ഈ ആഴ്ചയിലെ Foreign ചലചിത്രം!

ഈ വെള്ളിയാഴ്ച (09/08/2018) രാത്രി 8:30ന് വണ്‍ ടിവിയില്‍ മലയാളം സബ്ടൈറ്റിലോടു കൂടി സംപ്രേക്ഷണം ചെയ്യുന്ന ദക്ഷിണ കൊറിയന്‍ ചിത്രം, ‘ടണൽ’ (Tunnel – 2016).

കിം സ്യോംഗ്-ഹുൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2016-ൽ റിലീസ് ചെയ്ത സൗത്ത് കൊറിയൻ സർവൈവൽ ഡ്രാമയാണ് ഹാംഗുൽ അഥവാ ദി ടണൽ. നിർമ്മാണത്തിലെ അപാകതകൾ മൂലം തകർന്നു വീഴുന്ന തുരങ്കത്തിനുള്ളിൽ അകപ്പെടുന്ന കാർ യാത്രികന്റെ കഥയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ഒരു സെൽഫോണും ഒരു ലിറ്റർ വെള്ളവുമായി കോൺക്രീറ്റ് കൂനകൾക്കിടയിൽ അകപ്പെട്ട കാറിനകത്ത് കുടുങ്ങിപ്പോകുന്ന ലീ ജുംഗ് സൂ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഹാ ജുംഗ് വൂ എന്ന നടനാണ്. ഒന്നും ചെയ്യാനാകാതെ ദിവസങ്ങളോളം ഭുമിക്കടിയിൽ പെട്ടുപോയ ഒരാളുടെ അവസ്ഥയും നിസഹായതയും പ്രേക്ഷകരിലേക്ക് പകരുന്നതിൽ ഈ ചിത്രം പൂർണ്ണമായും വിജയിച്ചിരിക്കുന്നു.

കൊറിയൻ രാഷ്ട്രീയവും നിർമ്മാണങ്ങളിലെ അഴിമതിയുമൊക്കെ ചർച്ചയാകുന്ന ഈ ചിത്രത്തിൽ അടിയന്തിര സാഹചര്യങ്ങളിൽപ്പോലും പരിധികൾ ലംഘിക്കുന്ന മാധ്യമങ്ങളുടെ അതിപ്രസരവും അവതരിപ്പിച്ചിരിക്കുന്നു.

മറക്കാതെ കാണുക, വെള്ളിയാഴ്ച രാത്രി 8:30നും, ഞായറാഴ്ച ഉച്ചയ്ക്ക് 1:30നും മലയാളം സബ്ടൈറ്റിലോടു കൂടി!

‘മറഡോണ’ യുടെ വിശേഷങ്ങളുമായി നായിക ശരണ്യ ON THE SPOT ല്‍!

നവാഗതനായ വിഷ്‍ണു നാരായണൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ടോവിനോ തോമസ് ചിത്രമായ മറഡോണ ആക്ഷനും നാടകീയതയും ഒത്തുചേരുന്ന ഒരു ത്രില്ലർ മൂവിയാണ്. ദിലീഷ് പോത്തന്‍റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള കൃഷ്ണമൂർത്തി ആദ്യമായി രചന നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ് വിനോദ്‌കുമാറാണ്.

ടോവിനോ തോമസിനോടൊപ്പം ‘അങ്കമാലി ഡയറീസ്’ ഫെയിം ടിറ്റോ വിൽ‌സൺ സുപ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ശരണ്യ ആർ നായർ ,ലിയോണ ലിഷോയ് ചെമ്പൻ വിനോദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. മികവിന്റെ ഒരു പുതുമകൂടി മലയാളത്തിലെത്തി എന്നുറപ്പിക്കാം… പുതുമുഖം ശരണ്യ നായരാണ് മറഡോണയില്‍ ടോവിനോയുടെ നായികയായി എത്തുന്നത്.

ചിത്രത്തിന്റെ വിശേഷങ്ങളുമായി ശരണ്യയും സംവിധായകന്‍ വിഷ്ണുവും ON THE SPOT ല്‍, വീഡിയോ കാണാം:

ഈ ഷോട്ട് എങ്ങനെയായിരിക്കും എടുത്തിട്ടുണ്ടാവുക ?

Tricky Mirror Shot എന്നത് നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ടാകും. അതുവരെ കണ്ടുകൊണ്ടിരിക്കുന്ന ഒരു ഷോട്ട് പ്രേക്ഷകനെ ഞെട്ടിച്ചുകൊണ്ട് അതൊരു Mirror Shot ആയിരുന്നു എന്ന് കാണിക്കുന്ന ഷോട്ടുകളെയാണ് Tricky Mirror Shot എന്ന് പറയുന്നത്. CONTACT പോലെയുള്ള ഹോളിവുഡ് ചിത്രങ്ങളില്‍ ഈ ഒരു ഷോട്ട് നമ്മള്‍ കണ്ടിട്ടുണ്ട്.

‘ലക്ഷ്യം’ പോലെയുള്ള ചില മലയാള ചിത്രങ്ങളിലും ഇത്തരം ഷോട്ടുകള്‍ കണ്ടിട്ടുണ്ട്… എന്നാല്‍ ഇതാദ്യമായി ഇതാ ഒരു Short Film ല്‍ ഈ ഷോട്ട് പരീക്ഷിച്ചിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍, അതും Zero Budget ല്‍ !!!

വെറും മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് ഈ ഷോട്ട് എങ്ങനെ എടുത്തു എന്നതാണ് ഫേസ്ബുക്കിലെ ഇപ്പോഴത്തെ ചര്‍ച്ച… 1:30 മിനുട്ട് മാത്രമുള്ള ആ ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ട് നോക്കൂ: