പോർച്ചുഗൽ-ബ്രിട്ടീഷ് ത്രില്ലർ ചിത്രം, ‘ട്രാഷ്’ (Trash-2014) – ഈ ആഴ്ചയിലെ Foreign ചലചിത്രം!

ഈ വെള്ളിയാഴ്ച (13/07/2018) രാത്രി 8:30ന് വണ്‍ ടിവിയില്‍ മലയാളം സബ്ടൈറ്റിലോടു കൂടി സംപ്രേക്ഷണം ചെയ്യുന്ന പോര്‍ച്ചുഗല്‍-ബ്രിട്ടീഷ് ത്രില്ലര്‍ ചിത്രം, ‘ട്രാഷ്’ (Trash-2014).

തിയറ്റർ, ടെലിവിഷൻ, സിനിമാരംഗങ്ങളിൽ പ്രശസ്തനായ ഇംഗ്ലീഷ് സംവിധായകൻ സ്റ്റീഫൻ ഡാൽഡ്രിയുടെ സംവിധാനത്തിൽ 2014-ൽ പുറത്തിറങ്ങിയ പോർച്ചുഗൽ-ബ്രിട്ടീഷ് ത്രില്ലർ ചിത്രമാണ് ‘ട്രാഷ്’ (Trash). പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റായ ആൻഡ്രി മുള്ളിഗൻ ഇതേ പേരിലെഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്.

ബ്രിട്ടീഷ് അക്കാദമി ഫെലോഷിപ്പ് വരെ നേടിയിട്ടുള്ള തിരക്കഥാകൃത്ത് റിച്ചാർഡ് കർട്ടിസ് ആണ് ട്രാഷിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. റാഫേൽ, ഗാർഡോ, റാറ്റ് എന്നിവർ ബ്രസീലിലെ റിയോ ഡി ജനൈറോയിലെ തെരുവിൽ വളരുന്ന നിരവധി കുട്ടികളിൽ മൂന്നു പേരാണ്. ഇവരാണ് ചിത്രത്തിലെ നായകൻമാർ. തെരുവിന്റെ ഒരു ഭാഗത്ത് തള്ളുന്ന നഗരമാലിന്യങ്ങൾക്കിടയിൽ നിന്നും ആക്രികൾ പെറുക്കിയാണ് ഇവരുടെ ജീവിതം. ചവറുകൾക്കിടയിൽ നിന്നും അവിചാരിതമായി റാഫേലിന് കിട്ടുന്ന ഒരു വാലറ്റ് അവരെ പോലീസുമായുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുന്നു.

ഉന്നതനായൊരു രാഷ്ട്രീയനേതാവിന്റെ അഴിമതികൾക്കെതിരെയുള്ള പോരാട്ടത്തിലേക്ക് അവർ അറിയാതെ എത്തിച്ചേരുകയായിരുന്നു. പോലീസിന് കൈമാറിയാൽ ലഭിക്കാവുന്ന ഇനാം വേണ്ടെന്നു വച്ച അവർ ശരിയെന്നു തോന്നിയ പോരാട്ടവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. ഒന്നിനു പിറകെ ഒന്നായി ദുർഘടമായ വെല്ലുവുളികൾ നേരിടുന്ന അവരുടെ പോരാട്ടമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

അവാർഡുകൾ:

2015: BAFTA Award for Best Film Not in the English Language (nominated)
2014: Rome Film Festival – BNL People’s Choice Award: Gala (won)
2014: Rome Film Festival – ‘Alice in the City’ Award (won)
2014: Camerimage – Golden Frog: Main Competition (nominated)
2014: Tallinn Black Nights Film Festival – Just Film Award: Best Youth Film (nominated)

മറക്കാതെ കാണുക, വെള്ളിയാഴ്ച രാത്രി 8:30നും, ഞായറാഴ്ച ഉച്ചയ്ക്ക് 1:30നും മലയാളം സബ്ടൈറ്റിലോടു കൂടി!

കുശലം പറഞ്ഞ് ആസിഫ് അലിയും സണ്ണി വെയ്‌നും, മന്ദാരം ഓഡിയോ ലോഞ്ച്!

നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന മോനിഷ രാജീവും തിനു തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ മലയാളചലച്ചിത്രമാണ് മന്ദാരം. ആസിഫ് അലി ആണ് മന്ദാരത്തില്‍ നായകനായെത്തുന്നത്, അഞ്ച് തരത്തിലുള്ള വേഷപകര്‍ച്ചയോടെയാണ് ആസിഫ് സിനിമയില്‍ എത്തുന്നത്. ബാല്യം മുതല്‍ യൗവ്വനം വരെയുള്ള നായകന്റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

കൊച്ചിയിലെ ലുലു മാളില്‍ വച്ച് വന്‍ താരനിരയുടെ സാന്നിധ്യത്തില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. ആസിഫ് അലി, സണ്ണി വെയ്ന്‍, വര്‍ഷ ബോല്ലമ്മ, ഗ്രിഗറി, അര്‍ജുന്‍ അശോക് തുടങ്ങിയവര്‍ പങ്കെടുത്തു, വീഡിയോ കാണാം:


ഞാന്‍ LKG മുതലേ ഡാന്‍സ് കളിക്കാറുണ്ടായിരുന്നു! കിടു വിശേഷങ്ങളുമായി റംസാന്‍!

ഡാൻസ് റിയാലിറ്റി‌ ഷോയിലൂടെ പ്രശസ്തനായ റംസാൻ മുഹമ്മദിനെ‌ നായകനാക്കി മജീദ് അബു സംവിധാനം ചെയ്യുന്ന സിനിമയാണ്‌ ‘കിടു’ .‌ ലിയോണ ലിഷോയി, സുദി കോപ്പ, മിനോൺ‌ ജോൺ, അനഘ, അഞ്ജലി നായർ, പ്രദീപ് കോട്ടയം, സുനിൽ സുഖദ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്നു. സ്‌കൂള്‍ പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമ പ്ലസ്ടു കുട്ടികളുടെ കഥയാണ് പറയുന്നത്.

കലാഭവൻ മണിയുടെ ‘പുതുസായ് നാൻ പുറന്തേൻ’, അവർ ഇരുവർ ,എന്നീ ചിത്രങ്ങൾക്കു ശേഷം മജീദ് അബു സംവിധാനം ചെയ്ത കിടു എന്ന ചിത്രം. സുപ്പർ ഡാൻസർ റംസാൻ, ആൻ മേരി കലിപ്പിലാണ് എന്ന ചിത്രത്തിലെ തള്ളിസ്റ്റ് അൽതാഫ്, നൂറ്റൊന്നു ചോദ്യങ്ങൾ എന്ന ചിത്രത്തിലൂടെ ദേശീയ സംസ്ഥാന പുസ്ക്കാരങ്ങൾ നേടിയ മിനോൺ ജോൺ, ഗപ്പി ഫെയിം വിഷ്ണു എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിന്റെ വിശേഷശങ്ങള്‍ പങ്ക് വച്ച് റംസാന്‍ മുഹമ്മദ്, അനഘ, വിഷ്ണു, ലക്ഷ്മി എന്നിവര്‍ On The Spot ല്‍… വീഡിയോ കാണാം:


“കാമുകി” യുടെ വിശേഷങ്ങള്‍ പങ്കുവച്ച് അസ്‌കര്‍ അലിയും അപര്‍ണ്ണയും!

ഇതിഹാസ, സ്റ്റൈൽ എന്നീ സിനിമകൾക്ക് ശേഷം ബിനു‌ എസ്‌. സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാമുകി. ആസിഫ് അലിയുടെ അനുജൻ അസ്ക്കർ അലിയും, അപർണ ബാലമുരളിയുമാണ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. കോമഡി സര്‍ക്കസ് ഫെയിം ഡെയിന്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

വീട്ടിലെ രണ്ടാമത്തെ പുത്രിയായി ജനിച്ച അച്ചാമ്മ വർഗീസ് എന്ന അച്ചു ചെറുപ്പം മുതലെ‌ കുറുമ്പത്തിയാണ്. പഠനകാര്യത്തിൽ മിടുക്കിയായിരുന്ന തന്‍റെ ചേച്ചി സ്നേഹിച്ച് വിവാഹം കഴിച്ചതോട് കൂടി മാതാപിതാക്കളുടെ അനുസരണയിൽ വളർന്ന്കൊള്ളാമെന്ന് അവൾ വാക്ക് നൽകുന്നു. നാളുകൾക്ക് ശേഷം എം.എസ്.ഡബ്ല്യൂ കോഴ്സ് ചെയ്യാനായി അവൾ ഒരു കോളേജിലെത്തുന്നതും, അന്ധനായ ഹരിയെ പരിചയപ്പെടുന്നതും തുടർന്ന് വികസിക്കുന്ന പ്രണയത്തിലൂടെയുമാണ് സിനിമ കടന്നുപോകുന്നത്.

ചിത്രത്തിന്റെ വിശേഷശങ്ങള്‍ പങ്ക് വച്ച് അസ്‌കര്‍ അലി, അപര്‍ണ്ണ ബാലമുരളി, ഡെയ്ന്‍, സംവിധായകന്‍ ബിനു എന്നിവര്‍ On The Spot ല്‍… വീഡിയോ കാണാം: