സംവൃത സുനിലും ലാല്‍ ജോസും തമ്മിലുള്ള ഒരു പഴയ Chat Show കാണാം!

ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ലാല്‍ ജോസും സംവൃത സുനിലും ഒന്നിച്ച ഒരു അടിപൊളി ചാറ്റ് ഷോ! മല്ലു സിങ് ഇറങ്ങുന്നതിനും മുമ്പ് സംവൃത തന്റെ വിശേഷങ്ങള്‍ ലാല്‍ ജോസുമായി പങ്കുവെക്കുന്നു… വീഡിയോ കാണാം:

‘എപ്പോഴാണ് പ്രേമമുണ്ടാകുന്നത്’ എന്ന് ചോദിച്ചപ്പോള്‍, ആസിഫ് അലിക്ക് കിട്ടിയ മറുപടി!

‘എപ്പോഴാണ് പ്രേമമുണ്ടാകുന്നത്’ എന്ന് ചോദിച്ചപ്പോള്‍, ‘അത് മന്ദാരം പൂക്കുമ്പോഴാണ്’ എന്നായിരുന്നു കിട്ടിയ മറുപടി! മന്ദാരത്തിന്റെ വിശേഷങ്ങളുമായി ആസിഫ് അലി Famebook ല്‍…

Watch Asif Ali talks about his latest Malayalam movie, Mandharam on Famebook. Mandharam is an upcoming Indian Malayalam-language romance film directed by Vijesh Vijay and scripted by M. Sajas, with Asif Ali in the lead role. The film also features Arjun Ashokan, Varsha Bollamma, Anarkali Marikar etc.

വീഡിയോ കാണാം:

‘ലില്ലി’ യെക്കുറിച്ചും മറ്റു പ്രൊജക്ടുകളെ കുറിച്ചും സംയുക്ത മേനോന്‍ സംസാരിക്കുന്നു!

‘ലില്ലി’ യെക്കുറിച്ചും വരാനിരിക്കുന്ന പ്രൊജക്ടുകളെ കുറിച്ചും സംയുക്ത മേനോന്‍ സംസാരിക്കുന്നു…

Watch exclusive talk show with #SamyukthaMenon, known for #Theevandi and her latest film #Lilly. Samyuktha Menon shares her experiences and details about upcoming Films (Dulquer Salmaan film, Oru Yamandan Prema Kadha) on Famebook.

ഫഹദ് ഫാസിലും ലാല്‍ ജോസും തമ്മിലുള്ള ഒരു പഴയ Chat Show കാണാം!

ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ലാല്‍ ജോസും ഫഹദ് ഫാസിലും ഒന്നിച്ച ഒരു അടിപൊളി ചാറ്റ് ഷോ! 22 ഫീമെയില്‍ കോട്ടയം ഇറങ്ങുന്നതിനും മുമ്പ് ഫഹദ് തന്റെ വിശേഷങ്ങള്‍ ലാല്‍ ജോസുമായി പങ്കുവെക്കുന്നു… വീഡിയോ കാണാം:

ദക്ഷിണ കൊറിയന്‍ ചിത്രം, ‘ടണൽ’ (Tunnel – 2016) – ഈ ആഴ്ചയിലെ Foreign ചലചിത്രം!

ഈ വെള്ളിയാഴ്ച (09/08/2018) രാത്രി 8:30ന് വണ്‍ ടിവിയില്‍ മലയാളം സബ്ടൈറ്റിലോടു കൂടി സംപ്രേക്ഷണം ചെയ്യുന്ന ദക്ഷിണ കൊറിയന്‍ ചിത്രം, ‘ടണൽ’ (Tunnel – 2016).

കിം സ്യോംഗ്-ഹുൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2016-ൽ റിലീസ് ചെയ്ത സൗത്ത് കൊറിയൻ സർവൈവൽ ഡ്രാമയാണ് ഹാംഗുൽ അഥവാ ദി ടണൽ. നിർമ്മാണത്തിലെ അപാകതകൾ മൂലം തകർന്നു വീഴുന്ന തുരങ്കത്തിനുള്ളിൽ അകപ്പെടുന്ന കാർ യാത്രികന്റെ കഥയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ഒരു സെൽഫോണും ഒരു ലിറ്റർ വെള്ളവുമായി കോൺക്രീറ്റ് കൂനകൾക്കിടയിൽ അകപ്പെട്ട കാറിനകത്ത് കുടുങ്ങിപ്പോകുന്ന ലീ ജുംഗ് സൂ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഹാ ജുംഗ് വൂ എന്ന നടനാണ്. ഒന്നും ചെയ്യാനാകാതെ ദിവസങ്ങളോളം ഭുമിക്കടിയിൽ പെട്ടുപോയ ഒരാളുടെ അവസ്ഥയും നിസഹായതയും പ്രേക്ഷകരിലേക്ക് പകരുന്നതിൽ ഈ ചിത്രം പൂർണ്ണമായും വിജയിച്ചിരിക്കുന്നു.

കൊറിയൻ രാഷ്ട്രീയവും നിർമ്മാണങ്ങളിലെ അഴിമതിയുമൊക്കെ ചർച്ചയാകുന്ന ഈ ചിത്രത്തിൽ അടിയന്തിര സാഹചര്യങ്ങളിൽപ്പോലും പരിധികൾ ലംഘിക്കുന്ന മാധ്യമങ്ങളുടെ അതിപ്രസരവും അവതരിപ്പിച്ചിരിക്കുന്നു.

മറക്കാതെ കാണുക, വെള്ളിയാഴ്ച രാത്രി 8:30നും, ഞായറാഴ്ച ഉച്ചയ്ക്ക് 1:30നും മലയാളം സബ്ടൈറ്റിലോടു കൂടി!

‘മറഡോണ’ യുടെ വിശേഷങ്ങളുമായി നായിക ശരണ്യ ON THE SPOT ല്‍!

നവാഗതനായ വിഷ്‍ണു നാരായണൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ടോവിനോ തോമസ് ചിത്രമായ മറഡോണ ആക്ഷനും നാടകീയതയും ഒത്തുചേരുന്ന ഒരു ത്രില്ലർ മൂവിയാണ്. ദിലീഷ് പോത്തന്‍റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള കൃഷ്ണമൂർത്തി ആദ്യമായി രചന നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ് വിനോദ്‌കുമാറാണ്.

ടോവിനോ തോമസിനോടൊപ്പം ‘അങ്കമാലി ഡയറീസ്’ ഫെയിം ടിറ്റോ വിൽ‌സൺ സുപ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ശരണ്യ ആർ നായർ ,ലിയോണ ലിഷോയ് ചെമ്പൻ വിനോദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. മികവിന്റെ ഒരു പുതുമകൂടി മലയാളത്തിലെത്തി എന്നുറപ്പിക്കാം… പുതുമുഖം ശരണ്യ നായരാണ് മറഡോണയില്‍ ടോവിനോയുടെ നായികയായി എത്തുന്നത്.

ചിത്രത്തിന്റെ വിശേഷങ്ങളുമായി ശരണ്യയും സംവിധായകന്‍ വിഷ്ണുവും ON THE SPOT ല്‍, വീഡിയോ കാണാം:

ഈ ഷോട്ട് എങ്ങനെയായിരിക്കും എടുത്തിട്ടുണ്ടാവുക ?

Tricky Mirror Shot എന്നത് നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ടാകും. അതുവരെ കണ്ടുകൊണ്ടിരിക്കുന്ന ഒരു ഷോട്ട് പ്രേക്ഷകനെ ഞെട്ടിച്ചുകൊണ്ട് അതൊരു Mirror Shot ആയിരുന്നു എന്ന് കാണിക്കുന്ന ഷോട്ടുകളെയാണ് Tricky Mirror Shot എന്ന് പറയുന്നത്. CONTACT പോലെയുള്ള ഹോളിവുഡ് ചിത്രങ്ങളില്‍ ഈ ഒരു ഷോട്ട് നമ്മള്‍ കണ്ടിട്ടുണ്ട്.

‘ലക്ഷ്യം’ പോലെയുള്ള ചില മലയാള ചിത്രങ്ങളിലും ഇത്തരം ഷോട്ടുകള്‍ കണ്ടിട്ടുണ്ട്… എന്നാല്‍ ഇതാദ്യമായി ഇതാ ഒരു Short Film ല്‍ ഈ ഷോട്ട് പരീക്ഷിച്ചിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍, അതും Zero Budget ല്‍ !!!

വെറും മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് ഈ ഷോട്ട് എങ്ങനെ എടുത്തു എന്നതാണ് ഫേസ്ബുക്കിലെ ഇപ്പോഴത്തെ ചര്‍ച്ച… 1:30 മിനുട്ട് മാത്രമുള്ള ആ ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ട് നോക്കൂ:

ഇറാനിയന്‍ ചിത്രം, ‘എബൌട്ട് എല്ലി’ (About Elly – 2009) – ഈ ആഴ്ചയിലെ Foreign ചലചിത്രം!

ഈ വെള്ളിയാഴ്ച (20/07/2018) രാത്രി 8:30ന് വണ്‍ ടിവിയില്‍ മലയാളം സബ്ടൈറ്റിലോടു കൂടി സംപ്രേക്ഷണം ചെയ്യുന്ന ഇറാനിയന്‍ ചിത്രം, ‘എബൌട്ട് എല്ലി’ (About Elly – 2009).

രണ്ടു തവണ ഓസ്കാർ അവാർഡും ഒരു ഗോൾഡൻ ഗ്ലോബ് അവാർഡുമുൾപ്പെടെ നേടിയിട്ടുള്ള ഇറാനിയൻ തിരക്കഥാകൃത്തും സംവിധായകനുമായ അസ്ഗർ ഫർഹാദി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഇറാനിയൻ ചിത്രമാണ് ‘ദർബറേയേ എല്ലി’ അഥവാ ‘എബൌട്ട് എല്ലി’. അസ്ഗർ ഫർഹാദിയുടെ നാലാമത്തെ ചിത്രമായിരുന്നു എബൗട്ട് എല്ലി.

ഇറാനിലെ മിഡിൽക്ലാസ് കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം ഒരു മിസ്റ്ററി ചിത്രമാണെന്ന് പറയാം. ഒരു പിക്നിക്കിനിടെ ബീച്ചിനടുത്തുള്ള വില്ലയിൽ വച്ച് കാണാതാകുന്ന എല്ലിയെന്ന കിന്റർഗാർട്ടൾ ടീച്ചറെ തേടുന്ന സഹയാത്രികർ നേരിടുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. റിയലിസ്റ്റിക് രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സ്വാഭാവികത കാത്തു സൂക്ഷിക്കുന്നതിൽ സംവിധായകൻ പുലർത്തിയ ശ്രദ്ധ എടുത്തു പറയേണ്ടതാണ്.

59-മത് ബെർലിൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള സിൽവർ ബെയർ അവാർഡ് ഫർഹാദിക്ക് നേടിക്കൊടുത്ത ഈ ചിത്രം ടെഹ്റാനിൽ നടന്ന ഫ്ജിർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ 10 നോമിനേഷനുകൾക്ക് അർഹത നേടുകയും മികച്ച സംവിധായകനുള്ള അവാർഡ് നേടുകയും ചെയ്തു. 82-മത് ഓസ്കർ അവാർഡിൽ വിദേശഭാഷാചിത്രങ്ങളുടെ വിഭാഗത്തിൽ ഇറാന്റെ ഔദ്യോഗിക നോമിനേഷൻ നേടിയ ചിത്രമായിരുന്നു എബൗട്ട് എല്ലി.

മറക്കാതെ കാണുക, വെള്ളിയാഴ്ച രാത്രി 8:30നും, ഞായറാഴ്ച ഉച്ചയ്ക്ക് 1:30നും മലയാളം സബ്ടൈറ്റിലോടു കൂടി!

നീരാളി യുടെ വിശേഷങ്ങള്‍ പങ്കുവച്ച് പാര്‍വതി മേനോന്‍!

ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രമാണ് നീരാളി. മോഹൻലാൽ, പാർവ്വതി നായർ, നദിയ മൊയ്തു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂൺഷോട്ട് എൻറർടെയിൻമെൻറിൻറെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സാജു തോമസാണ്. 2018 ജൂലൈ 11 ന് നീരാളി പ്രദർശനത്തിനെത്തി.

മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത സര്‍വൈവല്‍ ത്രില്ലര്‍ ചിത്രവുമായാണ് ഇത്തവണ മോഹന്‍ലാല്‍ എത്തിയത്. സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ് സിനിമ. നീരാളി യുടെ വിശേഷങ്ങള്‍ പങ്കുവച്ച് ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത തെന്നിന്ത്യന്‍ നടി പാര്‍വതി മേനോന്‍, വീഡിയോ കാണാം:

അഡാറ് ടീച്ചറും കുട്ടികളും – “ഒരു അഡാറ് ലവ്” ന്റെ മേക്കിംഗ് വീഡിയോ കാണാം!

ഹാപ്പി വെഡ്ഡിങിനും ചങ്ക്‌സിനും ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് ഒരു അഡാര്‍ ലൗ. ചിത്രത്തിലെ മാണിക്യ മലരായ എന്ന പാട്ട് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയതാണ്. പാട്ടു മാത്രമല്ല, പാട്ടില്‍ അഭിനയിച്ചവരും, ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ കാണാം: