ദക്ഷിണ കൊറിയന്‍ ചിത്രം, ‘ടണൽ’ (Tunnel – 2016) – ഈ ആഴ്ചയിലെ Foreign ചലചിത്രം!

ഈ വെള്ളിയാഴ്ച (09/08/2018) രാത്രി 8:30ന് വണ്‍ ടിവിയില്‍ മലയാളം സബ്ടൈറ്റിലോടു കൂടി സംപ്രേക്ഷണം ചെയ്യുന്ന ദക്ഷിണ കൊറിയന്‍ ചിത്രം, ‘ടണൽ’ (Tunnel – 2016).

കിം സ്യോംഗ്-ഹുൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2016-ൽ റിലീസ് ചെയ്ത സൗത്ത് കൊറിയൻ സർവൈവൽ ഡ്രാമയാണ് ഹാംഗുൽ അഥവാ ദി ടണൽ. നിർമ്മാണത്തിലെ അപാകതകൾ മൂലം തകർന്നു വീഴുന്ന തുരങ്കത്തിനുള്ളിൽ അകപ്പെടുന്ന കാർ യാത്രികന്റെ കഥയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ഒരു സെൽഫോണും ഒരു ലിറ്റർ വെള്ളവുമായി കോൺക്രീറ്റ് കൂനകൾക്കിടയിൽ അകപ്പെട്ട കാറിനകത്ത് കുടുങ്ങിപ്പോകുന്ന ലീ ജുംഗ് സൂ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഹാ ജുംഗ് വൂ എന്ന നടനാണ്. ഒന്നും ചെയ്യാനാകാതെ ദിവസങ്ങളോളം ഭുമിക്കടിയിൽ പെട്ടുപോയ ഒരാളുടെ അവസ്ഥയും നിസഹായതയും പ്രേക്ഷകരിലേക്ക് പകരുന്നതിൽ ഈ ചിത്രം പൂർണ്ണമായും വിജയിച്ചിരിക്കുന്നു.

കൊറിയൻ രാഷ്ട്രീയവും നിർമ്മാണങ്ങളിലെ അഴിമതിയുമൊക്കെ ചർച്ചയാകുന്ന ഈ ചിത്രത്തിൽ അടിയന്തിര സാഹചര്യങ്ങളിൽപ്പോലും പരിധികൾ ലംഘിക്കുന്ന മാധ്യമങ്ങളുടെ അതിപ്രസരവും അവതരിപ്പിച്ചിരിക്കുന്നു.

മറക്കാതെ കാണുക, വെള്ളിയാഴ്ച രാത്രി 8:30നും, ഞായറാഴ്ച ഉച്ചയ്ക്ക് 1:30നും മലയാളം സബ്ടൈറ്റിലോടു കൂടി!