നീരാളി യുടെ വിശേഷങ്ങള്‍ പങ്കുവച്ച് പാര്‍വതി മേനോന്!
ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രമാണ് നീരാളി. മോഹൻലാൽ, പാർവ്വതി നായർ, നദിയ മൊയ്തു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂൺഷോട്ട് എൻറർടെയിൻമെൻറിൻറെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സാജു തോമസാണ്. 2018 ജൂലൈ 11 ന് നീരാളി പ്രദർശനത്തിനെത്തി.
മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത സര്‍വൈവല്‍ ത്രില്ലര്‍ ചിത്രവുമായാണ് ഇത്തവണ മോഹന്‍ലാല്‍ എത്തിയത്. സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ് സിനിമ. നീരാളി യുടെ വിശേഷങ്ങള്‍ പങ്കുവച്ച് ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത തെന്നിന്ത്യന്‍ നടി പാര്‍വതി മേനോന്, വീഡിയോ കാണാം: