കുശലം പറഞ്ഞ് ആസിഫ് അലിയും സണ്ണി വെയ്നും, മന്ദാരം ഓഡിയോ ലോഞ്ച്!
നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന മോനിഷ രാജീവും തിനു തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ മലയാളചലച്ചിത്രമാണ് മന്ദാരം. ആസിഫ് അലി ആണ് മന്ദാരത്തില് നായകനായെത്തുന്നത്, അഞ്ച് തരത്തിലുള്ള വേഷപകര്‍ച്ചയോടെയാണ് ആസിഫ് സിനിമയില്‍ എത്തുന്നത്. ബാല്യം മുതല്‍ യൗവ്വനം വരെയുള്ള നായകന്റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.
കൊച്ചിയിലെ ലുലു മാളില്‍ വച്ച് വന്‍ താരനിരയുടെ സാന്നിധ്യത്തില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. ആസിഫ് അലി, സണ്ണി വെയ്ന്‍, വര്‍ഷ ബോല്ലമ്മ, ഗ്രിഗറി, അര്ജുന് അശോക് തുടങ്ങിയവര്‍ പങ്കെടുത്തു, വീഡിയോ കാണാം: